പി പി ലക്ഷ്മണ്‍ അന്തരിച്ചു

ഫിഫ അപ്പീൽ കമ്മിറ്റി മുൻ അംഗവും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുൻ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്ന പി പി ലക്ഷ്മൺ അന്തരിച്ചു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ കഴിയവേ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.

അദ്ദേഹത്തിന് 83 വയസ്സായിരുന്നു.സംസ്കാരം ബുധനാഴ്ച പയ്യാമ്പലത് നടക്കും.ഇന്ത്യൻ ഫുട്ബോളിൽ പ്രൊഫെഷനലിസവും ദേശീയ ലീഗും കൊണ്ടുവന്ന പി പി ലക്ഷ്മൺ ഫിഫ അപ്പീൽ കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ്.

കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട്, അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മറ്റി ചെയർമാൻ,സെക്രട്ടറി, സീനിയർ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

പി പി ലക്ഷ്മൺന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കണ്ണൂരിന്റെ സാമൂഹ്യ-കായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം
കായികമേഖലയുടെ വളർച്ചയ്ക്ക് നിതാന്ത പരിശ്രമം നടത്തിയ വ്യക്തി കൂടിയായിരുന്നു.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫുട്ബോൾ സംഘാടകനായിരുന്നു അദ്ദേഹം. തന്റെ ജീവിതം തന്നെ ഫുട്ബോളിന് സമർപ്പിച്ച ലക്ഷ്മണന്റെ വേർപാട് കായിക മേഖലയ്ക്ക് വലിയ നഷ്ടമാണ്.

കണ്ണൂർ നഗരസഭാ ചെയർമാൻ എന്ന നിലയിലും പി.പി. ലക്ഷ്മണൻ കഴിവ് തെളിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News