മെസിയുടെ ഹാട്രിക്കില്‍ ലാ ലിഗാ കിരീടം ചൂടി ബാര്‍സലോണ

നാല് കളികള്‍ ബാക്കിനില്‍ക്കെ മെസിയുടെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണയ്ക്ക് ലാ ലിഗ കിരീടം. ഡിപ്പോര്‍ട്ടീവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് കിരീടം ബാര്‍സലോണ ഉറപ്പാക്കിയത്.

മെസിയും കൊട്ടീഞ്ഞോയും നേടിയ ഗോളിന്റെ മികവിലാണ് ബാര്‍സ തങ്ങളുടെ 25ാം ലാ ലിഗ കിരീടം നേടിയത്‌.

(2-0) എന്ന നിലയില്‍ മുന്നിട്ടുനിന്ന ബാര്‍സയെ ഞെട്ടിച്ച് ഡിപ്പോര്‍ട്ടീവോ രണ്ട് തവണ വല കുലുക്കിയിരുന്നു. 40,64 മിനിറ്റുകളിലാണ് ഡിപ്പോര്‍ട്ടീവോ തിരിച്ചടിച്ചത്.

എന്നാല്‍ പിന്നീട് സുവാരസിന്റെ പാസുകളില്‍ രണ്ട് ഗോള്‍ മടക്കി മെസി ഹാട്രിക് തിളക്കത്തോടെ ഡിപ്പോര്‍ട്ടീവോയെ തറപറ്റിക്കുകയായിരുന്നു.

ഇതോടെ 25ാം ലാ ലിഗ കിരീടം സ്വന്തമാക്കിയ ബാര്‍സലോണയുടെ കഴിഞ്ഞ 10 സീസണുകളിലെ ഏഴാം കിരീടധാരണമാണ്.

ലാ ലിഗയില്‍ റയല്‍ മാഡ്രിഡാണ് ഏറ്റവും അധികം കിരീടം സ്വന്തമാക്കിയിട്ടുള്ളത്. 33 തവണയാണ് റയല്‍ ലാ ലിഗ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here