ട്രംപും മാക്രോണും ഒന്നിച്ചു നട്ട ഓക്ക് മരം കാണാനില്ല; ഉത്തരം തേടി അമേരിക്ക

മരങ്ങള്‍ നടുന്നതും കാണാതാകുന്നതും നശിപ്പിക്കപ്പെടുന്നതും സാധാരണ സംഭവമാണ്. എന്നാല്‍ ലോകത്തിലെ പ്രമുഖ നേതാക്കളായ ഡോണാള്‍ഡ് ട്രംപും ഇമ്മാനുവല്‍ മക്രോണും ചേര്‍ന്ന് നട്ട മരം എവിടെപ്പോയെന്നതാണ് അമേരിക്കയിലെ ചര്‍ച്ചാവിഷയം.

ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ക‍ഴിഞ്ഞയാ‍ഴ്ചായിരുന്നു ഇരു നേതാക്കളും ഭാര്യമാര്‍ക്കൊപ്പം വൈറ്റ് ഹൗസിനു മുന്നില്‍ ഓക്ക് മരം നട്ടത്.

ഒന്നാം ലോകമഹായുദ്ധകാലത്ത് 2000 അമേരിക്കന്‍ പടയാളികള്‍ കൊല്ലപ്പെട്ട വടക്കന്‍ ഫ്രഞ്ച് പ്രദേശത്ത് നിന്ന് കൊണ്ടുവന്നതായിരുന്നു ഓക്ക് മരം. എന്നാല്‍ മരം നട്ട രണ്ടാം ദിനം തന്നെ മരത്തിന്‍റെ പൊടിപോലും കാണാനില്ലാതായിരിക്കുന്നു.

അതീവ സുരക്ഷയുള്ള വൈറ്റ് ഹൗസിനു മുന്നില്‍ നിന്നാണ് മരം കാണാതായതെന്നതാണ് ഏവര്‍ക്കും ആശങ്കസൃഷ്ടിക്കുന്ന കാര്യം. ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം ശക്തമാക്കാനുദ്ദേശിച്ചായിരുന്നു മരം നട്ടത്.

മരം നഷ്ടപ്പെട്ടെങ്കിലും പുതിയ മരം നടുമെന്നാണ് ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News