‘ബിപ്‍ളവിന്‍റെ മണ്ടത്തരങ്ങള്‍ക്കിടയില്‍ നഷ്ടമായത് മാണിക്ക്ദായെ’ ഇടതുപക്ഷത്തെ പുക‍ഴ്ത്തി രാജ്ദീപ് സര്‍ദേശായി

ഇടതുപക്ഷത്തിനേറ്റ തിരിച്ചടില്‍ അതിരറ്റ് സന്തോഷിക്കുന്നവരാണ് ദേശീയ മാധ്യമങ്ങള്‍. തൃപുരയില്‍ ബി ജെ പിയെ അധികാരത്തിലേറ്റാന്‍ അവര്‍ കൈയ്യും മെയ്യും മറന്ന് യത്നിച്ചു.

പുതിയ മുഖ്യമന്ത്രി ബിപ്ളവ് കുമാര്‍ ദേബിനെ വാനോളം വാ‍ഴ്ത്തി. എന്നാല്‍ ചുരുങ്ങിയ കാലയളവില്‍ മരമണ്ടത്തരങ്ങള്‍ പറഞ്ഞ് റെക്കോര്‍ഡിട്ട ബിപ്ളവ് കുമാര്‍ ഇപ്പോള്‍ ബി ജെ പിക്ക് ബാധ്യതയായിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് തൃപുരയില്‍ നഷ്ടമായതെന്തെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

“ഇരുപത്തഞ്ച് വര്‍ഷത്തെ തൃപുരയിലെ ഇടത് ഭരണം. എന്താണ് നഷ്ടമായതെന്ന് ഇപ്പോള്‍ നമ്മള്‍ അറിയുന്നു.മാണിക്ക്ദായെ…..”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News