അംബേദ്കര്‍ ബ്രാഹ്മണന്‍; യാദവനായ കൃഷ്ണനെയും ക്ഷത്രിയനായ ശ്രീരാമനെയും ദൈവങ്ങളാക്കിയത് ബ്രാഹ്മണര്‍; വിവാദ പരാമര്‍ശവുമായി ഗുജറാത്ത് സ്പീക്കര്‍

അംബേദ്ക്കര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഗുജറാത്ത് നിയമസഭാ സ്പീക്കര്‍. അംബേദ്കര്‍ ബ്രാഹ്മണനും ശ്രീകൃഷ്ണന്‍ യാദവനും ശ്രീരാമന്‍ ക്ഷത്രിയനുമാണെന്നും സ്പീക്കര്‍.

സമസ്ത് ഗുജറാത്ത് ബ്രഹ്മസമാജ് സംഘടിപ്പിച്ച മെഗാ ബ്രാഹ്മിമിണ്‍ ബിസിനസ്സ് മീറ്റിലായിരുന്നു ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ വിവാദ പരാമര്‍ശം.

അംബേദ്കര്‍ ബ്രാഹ്മണനായിരുന്നുവെന്നും ശ്രീകൃഷ്ണന്‍ യാദവനുമായിരുന്നെന്ന പറഞ്ഞ സ്പീക്കര്‍ നരേന്ദ്ര മോദിയെയും ബ്രാഹ്മണനാക്കാന്‍ മറന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, നിതിന്‍ പട്ടേല്‍ എന്നിവരെ സാക്ഷിയാക്കിയായിരുന്നു സ്പീക്കറുടെ പരാമര്‍ശം.

ഭീമറാവു അംബേദ്കറിന് അദ്ദേഹത്തിന്‍റെ ബ്രാഹ്മണ ഗുണങ്ങള്‍ കണക്കിലെടുത്താണ് അംബേദ്ക്കര്‍ എന്ന ബ്രാഹ്മണ നാമം അദ്യാപകന്‍ മഹാദേവ് അംബേദ്കര്‍ നല്‍കിയതെന്നും പ്രസംഗത്തില്‍ പറയുന്നു.

യാദവനായ കൃഷ്ണനെയും ക്ഷത്രിയനായ ശ്രീരാമനെയും ദൈവങ്ങളാക്കിയത് ബ്രാഹ്മണന്മാരാണെന്നും അദ്ദേഹം വാദിച്ചു.

5 പ്രസിഡന്‍റുമാരെയും 7 പ്രധാനമന്ത്രിമാരെയും 50ഓളം മുഖ്യമന്ത്രിമാരെയും സമ്മാനിച്ച മഹത്തായ ജാതിസമൂഹമാണ് ബ്രാഹ്മണരുടേതെന്നും പ്രസംഗത്തില്‍ ത്രിവേദി പറഞ്ഞു.

മഹര്‍ സമുദായത്തില്‍ ജനിച്ച അംബേദ്ക്കറെ ബ്രാഹ്മണനാക്കാന്‍ നടത്തിയ സ്പീക്കറുടെ നടപടി അംബേദ്ക്കറുടെ 1936 ലെ ലോഹാര്‍ പ്രസംഗത്തിന്‍റെ ഉള്ളടക്കം പോലും മനസ്സിലാക്കാതെയുള്ളതാണ്.

ഭരണഘടനാ ചുമതല വഹിച്ചുകൊണ്ട് ജാതി തിരിച്ചുള്ള അവകാശവാദങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്തിയ സ്പീക്കറുടെ നടപടി വിവാദമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News