മോഹന്‍ലാലിനില്ലാത്ത എന്തു ‘തുട’ പ്രശ്‌നമാണ് സുരാജിനുള്ളത്; തുറന്നടിച്ച് റിമാ കല്ലിങ്കല്‍

മോഹന്‍ലാലിനില്ലാത്ത എന്തു ‘തുട’ പ്രശ്‌നമാണ് സുരാജ് വെഞ്ഞാറമൂടിനുള്ളതെന്ന് ആഭാസം സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ റീമാ കല്ലിങ്കല്‍.

ചിത്രത്തിന്റെ റിലീസിംഗ് വൈകിപ്പിച്ചത് സെന്‍സര്‍ ബോര്‍ഡിന്റെ അനാവശ്യ ഇടപെടലുകളാണ്. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ സിനിമയ്ക്ക് വേണ്ടി നിരവധി നിയമപോരാട്ടത്തിന് ശേഷമാണ് ചിത്രത്തിന് എ/യു സര്‍ട്ടിഫിക്കറ്റ് കിട്ടിയത്.

സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണുന്നു എന്ന് പറഞ്ഞായിരുന്നു ചിത്രത്തിന് ആദ്യം എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചട്ടവിരുദ്ധമായി ഉണ്ടക്കിയ സിനിമയ്ക്കാണ് സെന്‍സറിംഗ് ലഭിക്കാതിരിക്കുന്നത്. എന്നാല്‍ ഇവിടെ അതായിരുന്നില്ല പ്രശ്‌നം.

ഒരു ജനാധിപത്യ രാജ്യത്തെ അനാവശ്യ ഇടപെടലുകളായിരുന്നു. ആഭാസത്തില്‍ സുരാജ് തുട കാണിച്ചു നില്‍ക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്‌നം അടുത്ത സുഹൃത്തിനോട് പറഞ്ഞപ്പോള്‍ പുലിമുരുകനില്‍ നായക കഥാപാത്രം മോഹന്‍ലാല്‍ കാണിക്കുന്നില്ലേ എന്നായിരുന്നു അവളുടെ മറുചോദ്യം.

സിനിമയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നേരിട്ടനുഭവിക്കേണ്ടി വരുന്ന സ്ഥിതിയാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളെ കലാരൂപത്തിലൂടെ വിമര്‍ശിക്കാന്‍ കഴിയില്ലെങ്കില്‍ നാം ജനാധിപത്യ രാജ്യത്താണോ ജീവിക്കുന്നത് എന്ന് സംശയിക്കേണ്ട സാഹചര്യമുണ്ട്.

ചെറിയ സിനിമയില്‍ കാണുന്ന തരം രംഗങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന സെന്‍സര്‍ ബോര്‍ഡിന് വലിയ താരങ്ങളുടെ സിനിമയിലെ സമാന രംഗങ്ങള്‍ കാണുമ്പോള്‍ ഒരു സെന്‍സര്‍ പ്രശ്‌നങ്ങളും തോന്നാറില്ലല്ലോ എന്നും റിമ ചോദിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here