എംടിയെ സന്ദര്‍ശിച്ച് പ്രകാശ് കാരാട്ട്

സി പി ഐ (എം) പൊളിറ്റ്ബ്യൂറൊ അംഗം പ്രകാശ് കാരാട്ട് എം ടി യെ സന്ദര്‍ശിച്ചു.
കോഴിക്കോട് കൊട്ടാരം റോഡിലെ എം ടി യുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 1972 ല്‍ എം ടിയെ കണ്ടത് മുതലുളള അനുഭവങ്ങള്‍ പങ്കുവെച്ചാണ് കാരാട്ട് വീട്ടില്‍ നിന്ന് മടങ്ങിയത്.
ഒഞ്ചിയം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനായി കോഴിക്കോടെത്തിയ പ്രകാശ് കാരാട്ട് രാവിലെ പത്ത് മണിയോടെയാണ് എം ടി യുടെ വീട്ടിലെത്തിയത്. നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലെത്തിയ കാരാട്ടിനെ നിറഞ്ഞ സന്തോഷത്തെടെ എം ടി സ്വീകരിച്ചു.
എം ടി യുടെ കൂടല്ലൂരിലെ തറവാട്ട് വീടിനടുത്തുളള ബന്ധുവീട്ടില്‍ വരാറുളള കാര്യവും 1972 ല്‍ മാതൃഭൂമിയില്‍ വെച്ച് നേരില്‍ കണ്ടതും കാരാട്ട് പങ്കുവെച്ചു. പത്ത് മിനുട്ട് നീണ്ട കൂടിക്കാഴ്ചയില്‍ പാലക്കാട്ടുകാരായ ഇരുവരും ഓര്‍മ്മകള്‍ പങ്കുവെച്ചാണ് പിരിഞ്ഞത്.
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, സി പി ഐ (എം) നേതാക്കളായ കെ ടി കുഞ്ഞിക്കണ്ണന്‍, പി നിഖില്‍ എന്നിവരും പ്രകാശ് കാരാട്ടിനൊപ്പം ഉണ്ടായിരുന്നു.
തുടര്‍ന്ന് കോഴിക്കോട്ടെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുമായി കാരാട്ട് ആശയവിനിമയം നടത്തി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News