സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ബിടെക്; ആസിഫ് അലി മാക്ട്രോ പിക്ചര്‍സ് ടീം വീണ്ടും

സണ്‍ഡേ ഹോളിഡേയുടെ തകര്‍പ്പന്‍ വിജയത്തിനു ശേഷം ആസിഫ് അലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രവുമായ് മാക്ട്രോ പിക്ചര്‍സ് വരുന്നു.

മലയാള സിനിമ മേഖലയ്ക്കു ഇടക്കാലത്ത് പുത്തന്‍ ഉണര്‍വ് നല്‍കിയ വിജയം സമ്മാനിച്ച ചിത്രമായിരുന്നു ആസിഫ് അലിയുടെ സണ്‍ഡേ ഹോളിഡേ. ആസിഫ് അലിയുടെ കരിയറിലെ തന്നെ മികച്ച ചിത്രവും, വന്‍ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയ ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ മാക്ട്രോ പിക്ചര്‍സ് ആയിരുന്നു.

ഇതേ കൂട്ടുകെട്ടില്‍ വന്‍ താരനിരയുമായി അവര്‍ വീണ്ടും എത്തുമ്പോള്‍ മികച്ച ഒരു ബോക്‌സ് ഓഫീസ് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

സംവിധായകന്‍ വി. കെ പ്രകാശിന്റെ അസ്സോസിയേറ്റ് ആയി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച മൃദുല്‍ നായര്‍ ആദ്യമായി ഒരുക്കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ അപര്‍ണ ബാലമുരളി, അനൂപ് മേനോന്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, നിരഞ്ജന, അജു വര്‍ഗീസ്, ദീപക്, അര്‍ജുന്‍ അശോകന്‍, ഷാനി ഷാക്കി, അലന്‍സിയര്‍, ജയന്‍ ചേര്‍ത്തല, നീന കുറുപ്പ്, അഞ്ജലി നായര്‍, വി കെ പ്രകാശ് തുടങ്ങിയ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നു.

കഥയിലും കഥാപശ്ചാത്തലത്തിലും അവതരണത്തിലും വ്യത്യസ്തതയും സാങ്കേതിക മികവും പുലര്‍ത്തുന്ന ചിത്രം മെയ് ആദ്യവാരത്തില്‍ തിയറ്ററുകളിലേക്ക് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here