കാര്‍ത്തിക് ഉയര്‍ത്തിയടിച്ചു; കൊഹ്ലി പറന്നുയര്‍ന്നു; ഉറ്റുനോക്കി അനുഷ്ക; വീഡിയോ വൈറല്‍

ഐപിഎല്‍ നടപ്പുസീസണില്‍ ഏറ്റവും മോശം അവസ്ഥയിലാണ് വിരാട് കൊഹ്ലിയുടെ ബാംഗൂര്‍ റോയല്‍ ചലഞ്ചേ‍ഴ്സ്. ഡല്‍ഹിയുടെ തൊട്ടു മുന്നിലായി ഏ‍ഴാം സ്ഥാനത്താണ് വിരാടിന്‍റെ സംഘം.

ക‍ഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്ക്കെതിരെ നായകന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും വിജയം കാണാനായില്ല. 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ അഞ്ചു പന്ത് ബാക്കി നില്‍ക്കെ വിജയം കാണുകയായിരുന്നു. ർ

52 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്ന ക്രിസ് ലിന്നാണ് ബാംഗ്ലൂരിന്‍റെ വിജയം തട്ടിയെടുത്തത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഹിറ്റായിരിക്കുന്നത് വിരാട് കൊഹ്ലിയുടെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ്.

കൊല്‍ക്കത്തന്‍ നായകന്‍ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കിയ പറന്ന് പിടിത്തവും അത് ഉറ്റുനോക്കുന്ന അനുഷ്ക ശര്‍മ്മയും ആരാധകരെ ത്രില്ലടിപ്പിക്കുകയാണ്.

പരാജയം ഉറപ്പായ ഘട്ടത്തിലും പുറത്തെടുക്കുന്ന കൊഹ്ലിയുടെ പോരാട്ട മികവിനെ ആരാധകര്‍ വാ‍ഴ്ത്തുകയാണ്. കൊല്‍ക്കത്തന്‍ ഇന്നിങ്‌സിന്റെ 19ാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു കൊഹ്‌ലിയുടെ ക്യാച്ച്.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News