`അമ്മമ‍ഴവിൽ മെഗാഷോ’ മെയ് 6ന്

മലയാള സിനിമയുടെ താരസംഘടനയായ അമ്മ, മലബാർ ഗ്രൂപ്പുമായി ചേർന്ന് ഒരുക്കുന്ന `അമ്മമ‍ഴവിൽ മെഗാഷോ’ മെയ് 6ന് നടക്കും.

തിരുവനന്തപുരത്തെ ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മലയാള സിനിമയിലെ താരങ്ങള്‍ മാറ്റുരയ്ക്കും. സംവിധായകന്‍ സിദ്ധിക്കാണ് ഷോ ഡയറക്ടർ. നടന്‍ ദിലീപ് ഷോയിൽ പങ്കെടുക്കിലെന്ന് അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്‍റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പരിപാടിയുടെ പാസുകള്‍ മാള്‍ ഓഫ് ട്രാവന്‍ കൂറിൽ നടക്കുന്ന ട്രാവന്‍കൂർ റാഫി‍ള്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകും. മെയ് 5 വരെ പാസുകള്‍ നൽകുന്നതാണ്.

മാള്‍ ഓഫ് ട്രാവന്‍കൂറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രാവന്‍കൂർ റാഫിളിന്‍റെ കൂപ്പണിന്‍റെ ആദ്യ വിൽപന മലബാർ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ്, ടോണി ആന്‍ ഗൈയുടെ ഫ്രാഞ്ചൈസി ഉടമയും മുന്‍ മിസ് ചെന്നൈയുമായ സംയുക്ത കാര്‍ത്തികേയന് നൽകി ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News