
ഐ പി എല്ലിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് കാരണം ടീമംഗങ്ങളുടെ മോശം പ്രകടനമെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഫീല്‍ഡിലെ പ്രകടനം വിലയിരുത്തിയാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് വിജയമര്‍ഹിച്ചിരുന്നില്ലെന്ന് കോഹ്‌ലി തുറന്നടിച്ചു.
കൊല്‍ക്കത്തയ്ക്കെതിരെ ഗ്രൗണ്ടിലെ ദയനീയ ഫീല്‍ഡിംഗ് പ്രകടനം കാഴ്ചവെച്ചതാണ് കോഹ്ലിയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. ചെന്നൈയ്ക്കെതിരെയാകട്ടെ ബൗളര്‍മാരായിരുന്നു ടീമിനെ പരാജയത്തിലേക്ക് തള്ളിവീഴ്ത്തിയത്.
ടൂര്‍ണമെന്‍റ് പാതിവഴിയെത്തുമ്പോള്‍ ബാറ്റ്സ്മാന്‍മാരൊഴികെ ടീമിന് പ്രതീക്ഷിക്കാനൊന്നുമില്ലെന്ന നിലയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ടീം. നിലവില്‍ ഏഴു മല്‍സരങ്ങളില്‍നിന്ന് നാലു പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ബാംഗ്ലൂര്‍.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ടീം കൂടുതല്‍ കഠിനാധ്വാനം ചെയ്‌തേ തീരൂവെന്നും കോഹ്‌ലി പറഞ്ഞു. ബോളിങ്ങില്‍ കുറച്ചുകൂടി മെച്ചപ്പെടണം. ഫീല്‍ഡിങ്ങില്‍ ടീം അമ്പേ പരാജയമാണ്. കൊല്‍ക്കത്തയ്‌ക്കെതിരായ ഫീല്‍ഡിങ് പ്രകടനം വച്ച് ടീം വിജയം അര്‍ഹിക്കുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു.
കോഹ്ലിയുടെ ടീം ഉയര്‍ത്തിയ 176 റണ്‍സിന്‍റെ ടാര്‍ഗറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നിരുന്നു. പാഴാക്കിയ ക്യാച്ചുകളും മോശം ഫീല്‍ഡിങ്ങുമാണ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചത്.
മാന്‍ ഓഫ് ദ മാച്ചായ ക്രിസ് ലെയ്ന്‍ 7 റണ്‍സില്‍ നില്‍ക്കെ നല്‍കിയ ക്യാച്ച് മുരുകന്‍ അശ്വിന്‍ നിലത്തിട്ടിരുന്നു. 52 പന്തില്‍ 62 റണ്‍സെടുത്ത ക്രിസായിരുന്നു കൊല്‍ക്കത്തയുടെ വിജയശില്‍പ്പി.
അഞ്ച് മത്സരങ്ങള്‍ തോറ്റ് പിന്നില്‍ നിന്ന് രണ്ടാംസ്ഥാനത്താണെങ്കിലും ടീമിന് ഇപ്പോഴും നോക്കൗട്ട് സാധ്യത അടഞ്ഞിട്ടില്ലെന്നാണ് കോഹ്‌ലിയുടെ വിശ്വാസം. ഇനിയുള്ള ഏഴു മല്‍സരങ്ങളില്‍ ആറെണ്ണം ജയിച്ചാല്‍ നോക്കൗട്ടില്‍ കടക്കാന്‍ സാധ്യതയുണ്ടെന്നും കോഹ്‌ലി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here