ശ്രീജിത്തിന്‍റെ കുടുംബത്തിന്‍റെ വേദനയ്ക്കൊപ്പം സിപിഐഎം; ആശ്വസിപ്പിക്കാന്‍ കോടിയേരി എത്തി

വരാപ്പു‍ഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ വീട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. പാര്‍ട്ടിയും സര്‍ക്കാരും വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമാണെന്ന് കോടിയേരി പറഞ്ഞു. ശ്രീജിത്തിന്‍റെ ഭാര്യയ്ക്ക് ജോലിയടക്കം കുടുംബത്തിന് ആശ്വാസ ധനസഹായം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത വാസുദേവന്‍റെ വീടും കോടിയേരി സന്ദര്‍ശിച്ചു.

വരാപ്പു‍ഴയില്‍ രാഷ്ട്രീയ വിശദീകരണയോഗത്തിന് മുന്നോടിയായാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. ശ്രീജിത്തിന്‍റെ മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിച്ച കോടിയേരി കുടുംബത്തിന് എല്ലാ നീതിയും സഹായങ്ങളും ഉറപ്പാക്കുമെന്ന് അറിയിച്ചു.

പാര്‍ട്ടിയും സര്‍ക്കാരും ശ്രീജിത്തിന്‍റെ കുടുംബത്തിനൊപ്പമാണെന്നും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കില്ലെന്നും കോടിയേരി പറഞ്ഞു. ശ്രീജിത്തിന്‍റെ ഭാര്യയ്ക്ക് ജോലിയടക്കം കുടുംബത്തിന് ആശ്വാസ ധനസഹായം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

സിബിഐ അന്വേഷണ കാര്യത്തില്‍ കോടതിയാണ് തീരുമാനം എടുക്കേണ്ടത്. കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ അക്കാര്യം കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാപ്പു‍ഴ പ്രശ്നം രാഷ്ട്രീയവത്ക്കരിച്ച് സിപിഐഎമ്മിനെതിരായി തിരിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചത്. ക‍ഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തുണ്ടായ നാല് ലോക്കപ്പ് കൊലപാതകങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വരാപ്പു‍ഴയില്‍ ആത്മഹത്യ ചെയ്ത വാസുദേവന്‍റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. വാസുദേവന്‍റെ മരണത്തിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News