മമ്മൂട്ടി ചിത്രം അങ്കിളിനെ തകര്‍ക്കാന്‍ ഗൂഢലക്ഷ്യം; ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നു

മമ്മൂട്ടി ജോയ്മാത്യു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ, അങ്കില്‍ തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ്. സധാചാര ഗുണ്ടായിസത്തെ, നിശിതമായി വിമര്‍ശിച്ച് കൊണ്ടെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

എന്നാല്‍ ചിത്രത്തെ തകര്‍ക്കാനുള്ള, ഗൂഡശ്രമത്തിന്‍റെ ഭാഗമായി, അങ്കിളിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ എത്തി. പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പുറത്തുവിടുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലാണ് അങ്കിളിന്‍റെ വ്യാജപതിപ്പു പുറത്തുവിട്ടത്. ക‍ഴിഞ്ഞ ഞായറാ‍ഴ്ചയാണ് ചിത്രം ഇന്ർറര്‍നെറ്റില്‍ അപ്പ്ലോഡ് ചെയ്തത്.

ചിത്രം ഇതിനകം ആയിരത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. . തമിഴ് റോക്കേഴ്സിന്‍റെ വെബ്‌സൈറ്റിനെ കൂടാതെ എഎന്‍ മീഡിയ എന്ന ഫേസ്ബുക് പേജിലും സിനിമ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സെെറ്റുകള്‍ക്കെതിരെ നേരത്തെ പൊലീസ് നടപടിയെടുത്തിരുന്നു. നേരത്തെയും പല ചിത്രങ്ങളും, തമി‍ഴ് റോക്കേ‍ഴ്സ് ഇന്‍റര്‍ നെറ്റില്‍ അപ്പ് ലോര്‍ഡ് ചെയ്യ്തിരുന്നു.

ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.മമ്മൂട്ടി കാര്‍ത്തിക, ജോയ് മാത്യു മുത്തുമണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News