ഐപിഎല്ലില്‍ മഹീന്ദ്രജാലം; 22 പന്തില്‍ 5 സിക്സറുകളുമായി അര്‍ധസെഞ്ചുറി; വാട്സനും തകര്‍ത്തടിച്ചു; ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍

ഐപിഎല്ലില്‍ മഹീന്ദ്ര ധോണിയുടെ ഗംഭീര പ്രകടനം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ തകര്‍ത്തടിച്ച് ധോണിയുടെയും വാട്സന്‍റെയും മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കൂറ്റന്‍ സ്കോര്‍ കണ്ടെത്തി. കേവലം 22 പന്തില്‍ 5 സിക്സറുകളുമായി അര്‍ധസെഞ്ചുറി തികച്ച ധോണി ഡല്‍ഹി ബൗളര്‍മാരെ നിലം തൊടീച്ചില്ല.

40 പന്തില്‍ 78 റണ്‍സ് നേടിയ വാട്സന്‍ ഗംഭീര തുടക്കമാണ് നല്‍കിയത്. ഏ‍ഴ് കൂറ്റന്‍ സികസറുകളാണ് വാട്സന്‍റെ ബാറ്റില്‍ നിന്നുയര്‍ന്നത്. നിശ്ചിത ഓവറില്‍ ചെന്നൈ 211 റണ്‍സാണ് അടിച്ചെടുത്തത്. 24 പന്തില്‍ 41 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവും മികച്ച സംഭാവന നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News