ബുധനൂർ പഞ്ചായത്തിനെ പ്രകീർത്തിച്ച് നരേന്ദ്ര മോദി; കുട്ടമ്പേരൂർ ആറിനെ പുനരുജ്ജീവിപ്പിച്ചത് അഭിനന്ദനാര്‍ഹം; എല്‍ഡിഎഫ് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചത്

എല്‍ഡിഎഫ് ഭരിക്കുന്ന ബുധനൂർ പഞ്ചായത്തിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇല്ലാതായി പോയ കുട്ടമ്പേരൂർ ആറിനെ പുനരുജ്ജീവിപ്പിച്ച ഭരണ സമിതിയുടെ നിലപാടിനെ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.

തിരഞ്ഞെടുപ്പ് നടത്താനിരിക്കെ എല്‍ഡിഎഫ് ഭരണസമിതിയെ പ്രധാനമന്ത്രി പുകഴ്ത്തിയത് വലിയ രാഷ്ട്രീയ പ്രധ്യാനം ആണ് ഉള്ളത്. അന്തരിച്ച മുൻ MLA കെ കെ രാമചന്ദ്രൻ നായരുടെ ആത്മാവിഷ്കാരമായിരുന്ന കുട്ടമ്പേരൂർ ആറിന്റെ പുനരുജ്ജീവനപദ്ധതി .

700 ലേറെ തൊഴിലുറപ്പ് തൊഴിലാളികളുടെ അറുപത് ദിവസത്തിലേറെ നീണ്ട അദ്ധ്വാനവും കെ കെ ആറിന്റെയും , ബുധനൂർ പഞ്ചായത്ത് ഭരണസമിതിയുടെ നിശ്ചയധാർഢ്യവും ഒത്തിണങ്ങിയപ്പോൾ കുട്ടമ്പേരൂർ ആറ് പുനർജനിച്ചു .

ഈ പ്രവർത്തന മികവ് ആണ് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് വിധേയം ആയത് . പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഒഴുക്കു തടസപ്പെട്ടു കിടന്ന നദിയെ വൃത്തിയാക്കിയത് മാതൃകാപരമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിന്റെ ദീൻ ദിയാൽ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌ക്കാരം ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി വിശ്വംഭരപണിക്കർ കേന്ദ്ര മന്ത്രി നരേന്ദ്രസിംങ് തോമറിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് LDF ഭരണസമിതിയെ പ്രധാനമന്ത്രി പ്രശംസിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികളുടെ അദ്ധ്വാനം ആണ് വിജയത്തിന് കാരണം എന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. P. വിശ്വംഭരപണിക്കർ പറഞ്ഞു. 12കിലോമീറ്റർ നീളവും നാലുമുതൽ 70 വരെ മീറ്റർ വീതിയുമുള്ള നദി കൈയേറ്റക്കാരുടെ പിടിയിലകപ്പെട്ട് പലയിടങ്ങളിലും തോടായിമാറി. ഇതിനാണ് പ്രതിവിധി ഉണ്ടായത്. ആറ് വീണ്ടെടുക്കൽ യജ്ഞത്തിന് സംസ്ഥാന സർക്കാറിന്റെ പുരസ്‌ക്കാരവും നേരത്തെ പഞ്ചായത്തിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here