മരണമില്ലാത്ത ചിത്രങ്ങള്‍; കാബൂളില്‍ കൊല്ലപ്പെട്ട ഫോട്ടോഗ്രഫറുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ലോകം

കാബൂളില്‍ ക‍ഴിഞ്ഞ ദിവസം നടന്ന ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട എഎഫ്പി ഫോട്ടോഗ്രാഫര്‍ ഷാ മറായിയുടെ ചിത്രങ്ങള്‍ ലോകം ഏറ്റെടുക്കുകയാണ്. യുദ്ധത്തിനും ഭീകരാവാദത്തിനുമെതിരെയുള്ള പ്രതിഷേധ ചിത്രങ്ങളായി.

കാല്‍ നൂറ്റാണ്ടായി അഫ്ഗാന്‍ മണ്ണില്‍ തുറന്നു പിടിച്ച ക്യാമറകളുമായി ഒരു നാടിന്‍റെ ദുരവസ്ഥകള്‍ അല്‍ഭുതകരമായ ആവിഷ്കാരഭംഗികളുടെ ചിത്രീകരിച്ച ഫോട്ടോഗ്രാഫറാണ് ഷാ മറായി.

ക‍ഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തില്‍ ഷാ മറായി ഉള്‍പ്പെടെ പത്ത് മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ദുരന്തങ്ങളുടെ കാര്‍മേഘങ്ങള്‍ നിറഞ്ഞ അഫ്ഗാന്‍ ജീവിതത്തിന്‍റെ ഷാ മറായി പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍ ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News