ചുമട്ടുതൊ‍ഴിലാളി നിയമത്തിൽ ഭേദഗതി; സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ല

സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകും.നോക്കുകൂലി ഒ‍ഴിവാക്കാൻ കേരളചുമട്ടുതൊ‍ഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചതോടെയാണ് നോക്കുകൂലി ഇല്ലാതാകുന്നത്. സംസ്ഥാനസർക്കാരിന്‍റെ ഈ തീരുമാനം സംസ്ഥാനത്ത് ആരോഗ്യകരമായ തൊ‍ഴിൽ സംസ്കാരം വളർത്തിയെടുക്കുമെന്ന് തൊ‍ഴിൽമന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

സാര്‍വദേശീയ തൊഴിലാളിദിനത്തില്‍ കേരളം അഭിമാനകരവും മാതൃകാപരവുമായ പുതിയ തൊഴില്‍സംസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണ്.സംസ്ഥാനത്ത് വിവാദ വിഷയമായിരുന്ന നോക്കുകൂലി സംമ്പ്രദായം ഇന്നുമുതൽ ഇല്ലാതാകും.

നോക്കുകൂലി ഒ‍ഴിവാക്കാൻ കേരളചുമട്ടുതൊ‍ഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഘീകരിച്ചതോടെയാണ് നോക്കുകൂലി ഇല്ലാതാകുന്നത്.

ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുഴുവന്‍ ട്രേഡ് യൂണിയന്‍ നേതാക്കളും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാനുള്ള തീരുമാനം സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴില്‍സംസ്‌കാരം വളര്‍ത്തിയെടുക്കുമെന്ന് തൊ‍ഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

ഇന്നു മുതൽ നോക്കുകൂലി വാങ്ങിയാൽ ജാമ്യമില്ലാത്ത വകുപ്പ്ചുമത്തികേസെടുക്കും. അമിതകൂലി ഈടാക്കിയാൽ തൊ‍ഴിൽവകുപ്പിന് പരാതി നൽകാം പരാതി പരിശോധിച്ച് അമിതമായി വാങ്ങിയ തുക തിരികെ വാങ്ങി നൽകും.

പ്രത്യേകം നെെപുണ്യവും വേണ്ടതും യന്ത്രസഹായം വേണ്ടതുമായ ജോലികൾക്ക് സ്വന്ത ഇഷ്ടപ്രകാരം തൊ‍ഴിലാളികളെ ഉടമസ്ഥർക്ക് നിയമിക്കാം. ചുമട്ടുതൊ‍ഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലെ ഒന്ന് രണ്ട് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News