കാലാവധി അവസാനിച്ച ബിസിസിഐ ഭാരവാഹികളെ മാറ്റണമെന്ന് താല്‍ക്കാലിക ഭരണസമിതി; കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കാലാവധി അവസാനിച്ച ബിസിസിഐ ഭാരവാഹികളെ മാറ്റണമെന്ന താല്‍ക്കാലിക ഭരണസമിതിയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ബി.സി.സി.ഐ കേസ് പരിഗണിക്കുന്നത്.

ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്ന അടക്കം മൂന്ന് പേരുടെ കാലാവധിയാണ് അവസാനിച്ചത്. പുതിയ ഭാരവാഹികള്‍ക്കായി തെരഞ്ഞെടുപ്പ് നടത്തണം, വാര്‍ഷിക ജനറല്‍ബോഡി വിളിക്കണം തുടങ്ങിയ ആവശ്യങ്ങളും വിനോദ് റായ് അധ്യക്ഷനായ സമിതി മുന്നോട്ട് വച്ചിട്ടുണ്ട്.

ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ചില ഭാരവാഹികള്‍ തടസം നില്‍ക്കുന്നുവെന്നും സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News