കൈരളി ടിവി യും ദൃശ്യ പയ്യന്നൂരും ചേർന്ന് സംഘടിപ്പിക്കുന്ന ഗുരു വന്ദനം മെഗാ ഷോയ്ക്ക് സംഘാടക സമിതിയെ തിരഞ്ഞെടുത്തു

മലയാള സിനിമയിലെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ആദരിച്ചു കൊണ്ട് കൈരളി ടിവി യും ദൃശ്യ പയ്യന്നൂരും ചേർന്ന് സംഘടിപ്പിക്കുന്ന ഗുരു വന്ദനം മെഗാ ഷോയ്ക്ക് സംഘാടക സമിതിയായി.അടുത്ത മാസം 13 നാണ് പയ്യന്നൂരിൽ ഗുരുവന്ദനം എന്ന പേരിൽ മെഗാ ഷോ സംഘടിപ്പിക്കുന്നത്.

പയ്യന്നൂരിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.

പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിലാണ് സംഘാടക സമിതി രൂപീകരണ യോഗം ചേർന്നത്. സാമൂഹ്യ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.കൈരളി ടി വി മാർക്കറ്റിംഗ് മാനേജർ രാജീവൻ പച്ച സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി ഐ മധുസൂദനൻ അധ്യക്ഷത വഹിച്ചു.

ടി ഐ മധുസൂദനൻ ചെയർ മാനയും മധു വർക്കിംഗ് ചെയർ മാനയും കെ ശിവകുമാർ ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. പയ്യന്നൂരിന്റെ സമ്പത്തായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ആദരിക്കുന്ന ചടങ്ങ് വൻ വിജയമാക്കേണ്ടത് നാടിന്റെ ചുമതലയാണെന്ന് ചെയർ മാൻ ടി ഐ മതിസൂതനാണ് പറഞ്ഞു.

കൈരളി ടി വി പ്രോഗ്രാം ഹെഡ് ഉണ്ണി ചെറിയാൻ മെഗാ ഷോയുടെ കാര്യ പരിപാടികൾ വിശദീകരിച്ചു.ജനറൽ മാനേജർ പ്രതാപ് ചന്ദ്രൻചീഫ് പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ എ ജെ പീറ്റർ ,ഡി ജി എം എ എസ ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News