കരിമീന്‍പൊള്ളിച്ചതും കായലിലെ വലവീശിയും മലയാളക്കരയെ അറിഞ്ഞ് ക്രിസ് ഗെയില്‍ തലസ്ഥാനത്ത്; വീഡിയോ കാണാം

ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ തലസ്ഥാന നഗരിയിെലത്തി. കുടുംബ സമേതം ക‍ഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ അദ്ദേഹം കേരളം മറക്കാനാകാത്ത അനുഭവങ്ങളാണ് നൽകുന്നതെന്നും കേരളത്തിലെ ഭക്ഷണത്തിനായി മാത്രം വീണ്ടും വരുമെന്നും പറഞ്ഞു.

കേരളത്തിന്‍റെ ഹൗസ് ബോട്ടും കരിമീന്‍പൊള്ളിച്ചതും കായലിലെ വലവീശലുമെല്ലാം താരത്തിന് നവ്യാനുഭവമായി.

കേരളത്തിന്‍റെ മനോഹാരിത ആസ്വദിക്കാനാണ് ക്രിസ് ഗെയിൽ കുടുംബവും തിരുവനന്തപുരത്തെത്തിയത്. ക‍ഴിഞ്ഞ ദിവസം ദൈവത്തിന്‍റെ സ്വന്തം നാട്ടിലെത്തിയ ഗെയിൽ കേരളത്തിന്‍റെ ഭക്ഷണത്തിന്‍റെയും കായലിന്‍റെയും ആരാധകനായി.

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ചക്കയും കരിമീന്‍ പൊ‍‍ളളിച്ചതുമെല്ലാം താരത്തിന്‍റെയും മനം കവര്‍ന്നു. ഭക്ഷണത്തിനായി മാത്രം താന്‍ തിരിച്ചു വരും എന്നാണ് ഗെയിൽ തന്‍റെ മലയാളിയായ സുഹൃത്തിനോട് പറഞ്ഞിരിക്കുന്നത്.

ഇതാദ്യമായാണ് ഗെയിൽ കേരളത്തിലെത്തുന്നത്. എന്നാൽ എന്നാണ് തരിച്ചുപോകുന്നതെന്നാണെന്നോ മറ്റുവിവരങ്ങളോ താരം പുറത്തു വിട്ടിട്ടില്ല.

4-ാം തിയതി മുംബൈ ഇന്ത്യന്‍സുമായി മത്സരം നടക്കാനിരിക്കെയാണ് താരം കുടുംബ സമേതം കേരളത്തിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here