തൃശൂരില്‍ യുവതിയെ പരസ്യമായി ഭര്‍ത്താവ് തീവെച്ചുക്കൊന്നു; പ്രതി ഒളിവില്‍; നടന്നത് ഇതാണ്

തൃശൂരില്‍ യുവതിയെ ഭർത്താവ് ആൾക്കൂട്ടത്തിനു മുന്നിൽ തീവച്ചുകൊലപ്പെടുത്തി. ഞായറാ‍ഴ്ചയാണ് കുടുംബശ്രീ യോഗം ചേരവെ, ചെങ്ങാലൂർ സ്വദേശി ജീതുവിനെ ഭര്‍ത്താവ് പെട്രോള്‍ ഒ‍ഴിച്ച്തീക്കൊളുത്തിയത്.

സംഭവത്തില്‍ പ്രതിയായ ഭർത്താവ് വിരാജ് ഒളിവിലാണ്. വായ്പ കുടിശികയുടെ ചർച്ചയ്ക്കായി കുടുംബശ്രീ വിളിച്ചുവരുത്തിയതായിരുന്നു ജീതുവിനെ.

ഇവിടെയെത്തിയ ഭര്‍ത്താവ് പെട്രോള്‍ഒ‍ഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഇതു തടയുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News