തൊ‍ഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ടോമിന്‍ തച്ചങ്കരി; കെെയടിച്ച് സോഷ്യല്‍ മീഡിയ

സര്‍വ്വലോക തെ‍ാ‍ഴിലാളി ദിനത്തില്‍ തൊ‍ഴിലാളിയായി കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ.തച്ചങ്കരി.തിരുവനന്തപുരം-കോ‍ഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ കണ്ടക്ടറുടെ കുപ്പായമണിഞ്ഞാണ് ടോമിന്‍.ജെ.തച്ചങ്കരി മെയ്ദിനത്തില്‍ എത്തിയത്.കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബുദ്ധിമുട്ട് അനുഭവിച്ചറിയറിയാനായിരുന്നു ടോമിന്‍ തച്ചങ്കരിയുടെ തൊ‍ഴിലാളി ദിനത്തിലെ കണ്ടക്ടര്‍ ജോലി.

സമയം 10.30. തിരുവനന്തപുരം–കൊട്ടാരക്കര–കോട്ടയം വ‍ഴി 11 മണി പുറപ്പെടേണ്ട കോ‍ഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസ്സ് പ്ലാറ്റ്ഫോം നമ്പര്‍ 18 ല്‍ പാര്‍ക്ക് ചെയ്തു.ടിക്കറ്റ്മെഷീന്‍ വിതരണം ചെയ്യുന്ന സ്ഥലത്ത് മെഷീന്‍ ഏറ്റുവാങ്ങാന്‍ കണ്ടക്ടര്‍ എത്തി.

പേര് ടോമിന്‍ ജെ.തച്ചങ്കരി.കൗണ്ടറിലെ ജീവനക്കാരിയില്‍ നിന്ന് ടിക്കറ്റ് റാക്കും ടിക്കറ്റ് മെഷീനും ഏറ്റുവാങ്ങിയ ടോമിന്‍.ജെ.തച്ചങ്കരി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസിലെത്തി വെ ബില്‍ ചെക്ക് ചെയ്ത് സമയവും പതിച്ചു.പിന്നെ ഒരു KSRTC കണ്ടക്ടറുടെ രൂപഭാവത്തില്‍ ബസ്സിലേക്ക്.

ബസ്സ് സ്റ്റാന്‍ഡിലുണ്ടായിരുന്ന യത്രക്കാര്‍ക്ക് നിറഞ്ഞ പുഞ്ചിരിയും സ്നേഹാഭിവാദ്യവും നല്‍കാനും കെഎസ്ആര്‍ടിസി സിഎംഡിയായ ടോമിന്‍ തച്ചങ്കരി മറന്നില്ല.പിന്നെ ബസ്സില്‍ കയറി,ബസ്സിലിരുന്ന യാത്രക്കാര്‍ക്കെല്ലാം ടിക്കറ്റ് നല്‍കി തിരക്കിട്ട ജോലിയില്‍.

ബസ്സ് പുറപ്പെടേണ്ട സമയത്ത് ബെല്ലടിച്ച് ഡ്രൈവര്‍ക്ക് വേണ്ട നിര്‍ദ്ദേശം ഈ പുതിയ കണ്ടക്ടറുടെ വക.സര്‍വ്വലോക തെ‍ാ‍ഴിലാളി ദിനത്തില്‍ തൊ‍ഴിലാളിയായി കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ.തച്ചങ്കരി എത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്കും അത് വേറിട്ട കാ‍ഴ്ചയായി.

തൊ‍ഴിലാളികളുടെ വിയര്‍പ്പിന്‍റെ വില അനുഭവിച്ചറിഞ്ഞ ടോമിന്‍ തച്ചങ്കരി തിരുവല്ല വരെ കണ്ടക്ടറുടെ ജോലി ചെയ്തു.

മെയ്ദിനത്തില്‍ കണ്ടക്ടറുടെ കുപ്പായമണിയാനായി നേരത്തെ തന്നെ കണ്ടക്ടര്‍ ലൈസന്‍സും ടോമിന്‍ തച്ചങ്കരി സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News