ഷുഹൈബ് കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ കേരളപോലീസ് അന്വേഷണം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പോലീസിന് സമര്‍പ്പിക്കാം.

ശുഹൈബ് വധകേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടുന്നതിന് മുമ്പ് അടിയന്തരമായ സിബിഐയ്ക്ക് കേസ് കൈമാറണമെന്നുമായിരുന്നു ഹര്‍ജി.

എന്നാല്‍ ഹര്‍ജിയിലെ ആവശ്യം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. വധകേസില്‍ 11 പേരെ നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അന്തിമ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കണം.ഇല്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടാം.

അതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.ഇത് വിശദമായ പരിശോധിച്ച കോടതി സംസ്ഥാന പോലീസ്ിനോട് അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കി.

അന്തിമ റിപ്പോര്‍ട്ട് കേരള പോലീസിന് സമര്‍പ്പിക്കാമെന്നും ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.കസ് കൂടുതല്‍ വാദത്തിനായി ജൂലെ 16 ലേക്ക് മാറ്റി.

കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു.ഇത് റദാക്കണമെന്നും ക്രിമിനല്‍ ഹര്‍ജികള്‍ ഡിവിഷന്‍ ബഞ്ചിന് പരിഗണിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

പക്ഷെ ഇതും സുപ്രീംകോടതി തള്ളി. ജൂലൈ 16ന് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് കേരള ഹൈക്കോടതിയില്‍ ശുഹൈബ് കേസ് എത്തുന്നുണ്ട്.

അതിന് മുമ്പ് കേസില്‍ അന്തിമ കുറ്റപത്രവും പോലീസിന് സമര്‍പ്പിക്കാനാവും.അതേസമയം രാഷ്ട്രീയ കൊലപാതകത്തില്‍ പങ്കാളിക്കളാവുന്ന എല്ലാവരും വിണ്ഡികളാണെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചു.

ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനും സിബിഐയ്ക്കും സുപ്രീംകോടതി നോട്ടീസയച്ചു. സിബിഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാനും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News