ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചരിത്ര വിജയം നേടുമെന്ന് അഭിപ്രായ സര്‍വ്വെ ഫലം. കര്‍ണാടകത്തില്‍ മോദിയുടെ പതനത്തിന് തുടക്കം കുറിക്കുമെന്ന് രാഷ്ട്രീയ വിലയിരുത്തലുകളെ ശരിവയ്ക്കുന്ന അഭിപ്രായ സര്‍വ്വെ ഫലം പുറത്തുവിട്ടത് സി ഫോറാണ്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കര്‍ണാടകയില്‍ മോദി പറന്നിറങ്ങുന്നതിന് തൊട്ടുമുമ്പാണ് സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം പുറത്തുവന്നത്. തെരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തി നില്‍ക്കെ ഏപ്രില്‍ 20 ാം തിയതി മുതല്‍ 30 ാം തിയതി വരെ നടത്തിയ സര്‍വ്വേയുടെ ഫലം കര്‍ണാടക ജനതയുടെ മനസ്സ് വ്യക്തമാക്കുന്നതാണെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.
224 അംഗ നിയമസഭയില്‍ 128 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പതനം കാണുമെന്നും സര്‍വ്വെ ചൂണ്ടികാണിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ബിജെപി പ്രചരിപ്പിക്കുന്ന തെരഞ്ഞെടുപ്പില്‍ 63 മുതല്‍ 73 വരെ സീറ്റുകള്‍ മാത്രമെ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളു.
അതേസമയം വലിയ അവകാശവാദങ്ങില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ദേവനഗൗഡയുടെ ജെഡിഎസ് 29 മുതല്‍ 36 വരെ സീറ്റുകള്‍ നേടുമെന്നും അഭിപ്രായ സര്‍വ്വെ പ്രവചിക്കുന്നു.
നഗര ഗ്രാമ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്നും ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. അതേസമയം മധ്യ കര്‍ണാടകയില്‍ മാത്രം ബിജെപി പിടിച്ചുനില്‍ക്കും.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്യാംപ് ചെയ്തുള്ള പ്രചരണവും മോദിയുടെ കാടിളക്കിയുള്ള പ്രചരണത്തെയും തള്ളിക്കളഞ്ഞ് കര്‍ണാടകന്‍ ജനത മോദിയുടെ വാട്ടര്‍ലൂ കുറിക്കുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം കര്‍ണാടകയില്‍ ഭരണതുടര്‍ച്ചയുണ്ടായാല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെന്ന നിലയില്‍ രാഹുലിന്‍റെ തിളക്കം വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

Get real time update about this post categories directly on your device, subscribe now.