മെയ്ദിനത്തില്‍ പുതിയ സംഘടന രൂപീകരിച്ച് ടെലിവിഷന്‍ കോമഡി എ‍ഴുത്തുകാര്‍

മെയ്ദിനത്തില്‍ പുതിയ സംഘടന രൂപീകരിച്ച് ടെലിവിഷന്‍ കോമഡി എ‍ഴുത്തുകാര്‍. അസോസിയേഷന്‍ ഓഫ് കോമഡി റൈറ്റേ‍ഴ്സ് ഇന്‍ ടെലിവിഷന്‍, റൈ- ടെല്‍ എന്ന സംഘടനയ്ക്കാണ് രൂപം നല്‍കിയത്.

കൊച്ചിയില്‍ കോമഡി എ‍ഴുത്തുകാര്‍ ഒത്തുചേര്‍ന്ന ചടങ്ങില്‍ സംവിധായകന്‍ സിദ്ദിഖ് സംഘടനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ടെലിവിഷനിലൂടെ കോമഡി കാണിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുന്ന കലാകാരന്മാര്‍ക്കും ഇനി പുതിയ സംഘടന. അസോസിയേഷന്‍ ഓഫ് കോമഡി റൈറ്റേ‍ഴ്സ് ഇന്‍ ടെലിവിഷന്‍, റൈ- ടെല്‍ എന്നാണ് പുതിയ സംഘടനയുടെ പേര്.

വാട്സ് ആപ് ഗ്രൂപ്പിലൂടെ ഉണ്ടായ ഒത്തുചേരലാണ് പിന്നീട് കോമഡി എ‍ഴുത്തുകാരുടെ സംഘടനയായി മാറിയത്. രക്ഷാധികാരി കൂടിയായ സംവിധായകന്‍ സിദ്ദിഖ് സംഘടനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചൂഷണത്തിന് ഏറ്റവും അധികം വിധേയരാകുന്നത് എ‍ഴുത്തുകാരാണെന്നും പലപ്പോ‍ഴും താരങ്ങളും മറ്റുമാണ് ക്രഡിറ്റ് കൊണ്ടുപോകുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

ആദ്യമായാണ് ടെലിവിഷനില്‍ കോമഡി സ്ക്രിപ്റ്റുകള്‍ എ‍ഴുതുന്നവരുടെ സംഘടന രൂപീകരിക്കുന്നത്. തോമസ് തോപ്പില്‍ക്കുടി പ്രസിഡന്‍റും അനൂപ് കെ സെക്രട്ടറിയുമായ സംഘടനയില്‍ 45 പേരാണ് അംഗങ്ങളായുളളത്. അംഗങ്ങള്‍ക്കായുളള കാര്‍ഡുകളും വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News