വിവാഹച്ചടങ്ങിനിടെ വരനെ അതിഥികളിലൊരാള്‍ വെടിവെച്ചു കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശില്‍ വിവാഹചടങ്ങിനിടെ വരനെ ക്ഷണിക്കപ്പെട്ട അതിഥികളിലൊരാള്‍ വെടിവെച്ചു കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ലിഖിംപൂര്‍ ഖേരി ജില്ലയിലെ റാംപൂര്‍ ഗ്രാമത്തിലാണ് ഒരു നാടിനെ മുഴുവന്‍ ഞെട്ടിച്ച സംഭവം നടന്നത്. 25കാരനായ സുനില്‍ വര്‍മയാണ് വെടിയേറ്റ് മരിച്ചത്.

ബന്ധുക്കളുടെയും ക്ഷണിക്കപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു വരനു നേരെ വെടിവെപ്പ്.

അതിഥികള്‍ക്കൊപ്പം ഇരുന്ന സുനിലിന് സമീപത്തുനിന്ന കാവി വസ്ത്രധാരിയാണ് സുനിലിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത്.

ഇടംകൈകൊണ്ട് തോക്ക് മറച്ചുപിടിച്ചാണ് ഇയാള്‍ സുനിലിന് നേരെ നിറയൊ!ഴിച്ചത്. ഏതാനും സെക്കന്റു നേരത്തേക്ക് തോക്ക് പുറത്തുതന്നെ കാട്ടിനിന്ന പ്രതി പിന്നീട് പാന്റിന്റെ വലത് പോക്കറ്റിലേക്ക് തോക്ക് മാറ്റുകയായിരുന്നു.

വെടിയേറ്റ സുനില്‍ നെഞ്ചില്‍ കൈയും പൊത്തി പരിഭ്രാന്തനായി എന്താണ് സംഭവിച്ചതെന്നറിയാന്‍ ചുറ്റും നോക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ തന്നെ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുനിലിന്റെ അടുത്ത സുഹൃത്ത് തന്നെയാണ് വെടിവെച്ചതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ വെടിയുതിര്‍ത്തതിന്റെ കാരണം വ്യക്തമല്ല.

സുനില്‍ കുഴഞ്ഞുവീണയുടനുണ്ടായ ബഹളത്തിനിടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷവെടിയ്ക്കിടെയാണ് സുനിലിന് വെടിയേറ്റതെന്നും സൂചനയുണ്ട്. നിയമവിരുദ്ധമാണെങ്കിലും യു പിയിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോ!ഴും വിവാഹത്തോടനുബന്ധിച്ച് ആഘോഷവെടി പതിവാണ്.

ഉന്നംതെറ്റി പലര്‍ക്കും പരുക്കേല്‍ക്കുന്നതും ചിലര്‍ കൊല്ലപ്പെടുന്നതും കാരണം സെലിബ്രിറ്റി ഫയറിങ്ങ് മുന്‍കാലങ്ങളിലും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel