ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പ്രസാദം ക‍ഴിച്ച ആറു കുട്ടികള്‍ ഉള്‍പ്പെടെ 73 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കടലൂരില്‍ സദാമംഗലം ഗ്രാമത്തിലെ അമ്മന്‍ ക്ഷേത്രത്തിലാണ് ഭക്ഷ്യ വിഷബാധ.

കടുത്ത വയറുവേദനയും ഛര്‍ദിയും  അനുഭവപ്പെട്ട് നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്ഷേത്രത്തിലെ പ്രസാദമായ സാമ്പാറും ചോറും കഴിച്ച ശേഷമാണ് ഇത്തരം അസ്വസ്ഥത അനുഭവപ്പെട്ടത്.

ചത്ത എലിയുള്ള പ്രസാദമാണ് നല്‍കിയതെന്നും ഇതാണ് ഭക്ഷ്യവിഷഭബാധക്ക് കാരണമെന്നുമാണ് വിശ്വാസികള്‍ പറയുന്നത്.

ഭക്ഷ്യവിഷബാധയേറ്റവര്‍ അപകട നില തരണം ചെയ്തു.  സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ എസ്.ചന്ദ്ര അറിയിച്ചു.