യുവതിയെ ഫ്ളാറ്റില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചശേഷം നഗ്നയാക്കി പുറത്തിറക്കി വിട്ടു; യുവാവിന് ദുബായില്‍ കടുത്ത ശിക്ഷ

ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി യുവതിയെ പീഡിപ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചശേഷം നഗ്‌നയാക്കി പുറത്തേക്കിറക്കിവിട്ട കേസില്‍ ദുബായി സ്വദേശിക്ക് മൂന്നു വര്‍ഷം തടവു ശിക്ഷ. 2017 ജനുവരി 21നാണ് ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ യുവതിയെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി 39 കാരനായ പ്രതി ക്രൂര പീഡനത്തിനിരയാക്കിയത്.

അല്‍ നഹദയിലെ 11ാം നിലയിലെ ഫ്‌ളാറ്റിലേക്ക് യുവതിയെ കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന പ്രതി വിളിച്ചുവരുത്തുകയും ക്രൂരമായ പീഡനത്തിനുശേഷം  നഗ്നയാക്കി പുറത്തേക്ക് വലിച്ചിറക്കുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ വ്യക്തമാക്കി.

വസ്ത്രങ്ങള്‍ വലിച്ചറിഞ്ഞ് നഗ്നയായ പുറത്താക്കപ്പെട്ട യുവതിക്ക് വസ്ത്രം നല്‍കിയത് തൊട്ടടുത്ത ഫ്‌ളാറ്റിലെ സ്ത്രീകളാണ്. തുടര്‍ന്ന് യുവതി അല്‍ ഖാസിസ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി സമര്‍പ്പിക്കുകയായിരുന്നു. തന്നെ കേസ് കാര്യങ്ങള്‍ സംസാരിക്കാന്‍ പ്രതി ഫ്‌ളാറ്റിലേക്ക് വിളിച്ചതിനാലാണ് പോയതെന്നും എന്നാല്‍ മക്കളുടെ മുന്നില്‍ വെച്ച് തന്നെ ബെഡ്‌റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. പീഡനം, ശാരീരിക ആക്രമണം തുടങ്ങിയ കേസുകള്‍ ചുമത്തപ്പെട്ട പ്രതി ആറു മാസം അധികം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

എന്നാല്‍, യുവതിയുമായി യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട കാര്യം സംസാരിച്ചപ്പോള്‍ പ്രകോപിതനായി യുവതിയോട് ഫ്‌ളാറ്റിന്‍ നിന്ന് പുറത്തുപോകാന്‍ പറയുകയായിരുന്നെന്നും പ്രതി സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News