മെട്രോയില്‍ യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര ഗുണ്ടായിസം; ക്രൂരമര്‍ദ്ദനം കൈകോര്‍ത്ത് നിന്ന് സംസാരിച്ചെന്ന് ആരോപിച്ച്

കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോയില്‍ യുവാവിനും പെണ്‍സുഹൃത്തിനും നേരെ ഒരുസംഘമാളുകളുടെ സദാചാര ഗുണ്ടായിസം. ഇന്നലെ രാത്രി പത്തുമണിയോടെ ഡംഡം സ്‌റ്റേഷനിലാണ് സംഭവം.

കൈകോര്‍ത്ത് നിന്ന് സംസാരിച്ചെന്ന് പറഞ്ഞാണ് ജനക്കൂട്ടം യുവാവിനെയും യുവതിയെയും ക്രൂരമായി മര്‍ദ്ദിച്ചത്. സ്റ്റേഷനില്‍ എത്തിയതോടെ ആള്‍ക്കൂട്ടം യുവാവിനെയും യുവതിയെയും തള്ളി താഴെ ഇട്ട ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് കൊല്‍ക്കത്ത മെട്രോ അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News