സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

സ്വവര്‍ഗ ലൈംഗീകത നിയമ വിധേയമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഐപിസി 377 എടുത്തു കളയുക, സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹംസഫാര്‍ ട്രസ്റ്റ്, എല്‍ജിബിടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ എന്നീ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തില്‍ ബിസിനസുകാരനായ കേശവ് സൂരി ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിന് മുന്നിലുണ്ട്. ഈ ഹര്‍ജി ഇതിനോടൊപ്പം ചേര്‍ക്കുകയാണെന്നും കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News