മണ്ടത്തരം നിര്‍ത്തിയപ്പോള്‍ ത്രിപുര മുഖ്യന്റെ കൊലവിളി; വിമര്‍ശിക്കുന്നവരുടെ നഖം വെട്ടിമാറ്റുമെന്ന് ഭീഷണി

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നഖം വെട്ടിമാറ്റുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ ഭീഷണി.

തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തി മാധ്യമ ശ്രദ്ധ നേടിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

തന്റെ സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടി മാറ്റുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.

അതിന് ഉദാഹരണവുമായി മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് ചന്തയില്‍ കൊണ്ടുവരുന്ന പാവയ്ക്കയെകുറിച്ചാണ്. രാവിലെ എട്ട് മണിക്കാണ് പാവയ്ക്ക ചന്തയില്‍ എത്തുന്നത്.

ഇതിനിടയില്‍ ആളുകളുടെ നഖത്തിന്റെ പോറലേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ പാവയ്ക്ക വാടിപ്പോകും. ഈ അവസ്ഥ തന്റെ സര്‍ക്കാരിന് ഉണ്ടാകാന്‍ അനുവദിക്കില്ല ഇങ്ങനെയായിരുന്നു ബിപ്ലബ് ദേബിന്റെ പ്രസ്താവന.

തുടര്‍ച്ചയായി നടത്തുന്ന വിവാദ പ്രസ്താവനകള്‍ കൊണ്ട് ബിജെപിയുടെ പ്രതിച്ഛായയ്ക്ക് വിള്ളലേറ്റിട്ടുണ്ട് അതുകൊണ്ടുതന്നെ ബിപ്ലബ് ദേബിനോട് പ്രധാനമന്ത്രി ബുധനാഴ്ച നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

ഇതിനിടയ്ക്കാണ് വീണ്ടും വിവാദവുമായി ബിപ്ലബ് രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here