മക്കളെ തടാകത്തിലെറിഞ്ഞ് വീട്ടമ്മ ആത്മഹത്യ ചെയ്തു

ബംഗളൂരു: മക്കളെ തടാകത്തിലെറിഞ്ഞ് യുവതി ആത്മഹത്യ ചെയ്തു.

ബംഗളൂരു മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. സുജാത(26), മക്കളായ നകുല്‍(6), വിശാല്‍(4) എന്നിവരാണ് മരിച്ചത്.

ആശുപത്രിയില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് സുജാത മക്കളെയും കൂട്ടി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ സുജാത മക്കളെയും കൊണ്ട് തിരിച്ച് വന്നില്ല. തുടര്‍ന്ന് ഭര്‍ത്താവ് അഞ്ജന മൂര്‍ത്തി സുജാതയുടെ കെല്‍ക്കെരെയിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെയാണ് തടാകത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചത്.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മകളുടെ മരണത്തില്‍ ഭര്‍ത്താവിനെ സംശയമില്ലെന്നും അയാള്‍ കുടുംബത്തെ നന്നായി നോക്കിയിരുന്നുവെന്നും സുജാതയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News