വിവാദങ്ങള്‍ അടങ്ങുന്നില്ല; സുപ്രീംകോടതി കൊളീജിയം ഇന്ന് വീണ്ടും യോഗം ചേരും; കെ എം ജോസഫിനെ വീണ്ടും ശുപാര്‍ശ ചെയ്യുമെന്ന് സൂചന

വിവാദങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതിയുടെ കൊളീജിയം ഇന്ന് യോഗം ചേരും. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടു കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്‌തേക്കും.

കഴിഞ്ഞ കൊളീജിയം തീരുമാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇന്നും വീണ്ടും കൊളീജിയം ചേരുന്നത്. കെഎം ജോസഫിന്റെ പേര് കൊളീജിയം വീണ്ടും നിര്‍ദേശിച്ചാല്‍ കേസിന് സാധ്യതയില്ലെന്ന് പറഞ്ഞായിരുന്നു ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസത്തെ ഹര്‍ജി തള്ളിയിരുന്നത്.

അതോടൊപ്പം കെഎം ജോസഫിനെ സുപ്രീംകോടതിയില്‍ നിയമിക്കണമെന്ന ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുന്നതായി കൊളീജിയം അംഗവും മുതിര്‍ന്ന ജസ്റ്റിസുമായ കുര്യന്‍ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊളീജിയം രണ്ടാമതും കെഎം ജോസഫിനെ പരിഗണിക്കണെന്നാവശ്യപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിനു നിരാകരിക്കാനാവില്ല.ഇതോടെ കൊളീജിയവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം ഒന്നുകൂടി രൂക്ഷമാവും.

ജസ്റ്റിസ് ജോസഫിനെയും അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന കൊളീജിത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിക്കുകയായിരുന്നു.

അതും മൂന്നു മാസം വൈകിപ്പിച്ച ശേഷം.ഇത്തവണയും ജോസഫിന്റെ പേര് ശുപാരശ ചെയ്താല്‍ ഇതേ പോലെ സമയം നീട്ടാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ജസ്റ്റിസ് ജോസഫിനെ പരിഗണിച്ചാല്‍ സീനിയോരിറ്റി മറികടക്കലാകുമെന്നും കേരളത്തില്‍ നിന്ന് നിലവില്‍ പ്രാതിനിധ്യമുള്ളതുകൊണ്ട് പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ചൂണ്ടികാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ തള്ളിയിരുന്നത്.

ജസ്റ്റിസ് ജോസഫിനു സ്ഥാനക്കയറ്റം നല്‍കുന്നതിനെതിരായി സര്‍ക്കാര്‍ കണ്ടെത്തിയ കാരണങ്ങള്‍ക്കുള്ള മറുപടി എന്ന രൂപത്തിലായിരിക്കും കൊളീജിയം വീണ്ടും ശുപാര്‍ശ അയയ്ക്കുക.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പുറമെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി. ലോക്കുര്‍ എന്നിവരാണു കൊളീജിയത്തിലെ മറ്റംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News