വരാപ്പുഴ കസ്റ്റഡി മരണം: അറസ്റ്റിലായ മുന്‍ പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ മുന്‍ പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാമിനെ ഇന്ന് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

അന്യായമായി തടവില്‍ വെക്കല്‍, വ്യാജ രേഖ ചമക്കല്‍ എന്നീ വകുപ്പുകളാണു ക്രിസ്പിനെതിരെ ചുമത്തിയിരിക്കുന്നത്.

ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് ഇന്നലെ സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണു ക്രിസ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ അഞ്ചാം പ്രതിയാണു ക്രിസ്പിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News