ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പകര്‍ത്തി ഡോക്ടര്‍; കെെയോടെ പിടികൂടിയത് ഭര്‍ത്താവ്; ഡോക്ടറില്‍ നിന്നും കണ്ടെത്തിയത് ഞെട്ടിക്കുന്ന വീഡിയോകള്‍; പിടിയിലായത് ഇങ്ങനെ

ചികില്‍സയ്ക്കിടെ യുവതിയുടെ നഗ്നവിഡിയോ പകർത്താൻ ശ്രമിച്ച ഡോക്ടർ പിടിയിലായി. ചെന്നൈ മൈലാപ്പൂരിലെ ഡോ.ശിവഗുരുനാഥനാണ് പിടിയിലായത്.

നെഞ്ചു വേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭര്‍ത്താവാണ് ഡോക്ടറെ കയ്യോടെ പിടികൂടിയത്.

യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന ഭർത്താവിനെ മുറിക്കു പുറത്താക്കിയ ശേഷം യുവതിയെ തനിച്ചു പരിശോധിക്കുകയായിരുന്നു ഡോക്ടര്‍.

എന്നാല്‍, പരിശോധനയ്ക്കെന്ന വ്യാജേനെ യുവതിയെ വിവസ്ത്രയാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ജനലിലൂടെ കണ്ട ഭര്‍ത്താവാണ് ഇയാളെ പിടികൂടിയത്.

എന്നാല്‍ ഉടന്‍ തന്നെ ഇയാള്‍ മെമ്മറിക്കാര്‍ഡ്, നശിപ്പിച്ച് കളഞ്ഞു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാളുടെ കെെയില്‍ നിന്നും മറ്റൊരു മെമ്മറി കാർഡ് കൂടി കണ്ടെത്തി.

പൊലീസ് നടത്തിയ പരിശോധനയില്‍ ഇതില്‍ നിന്നും നിരവധി യുവതികളുടെ വിഡിയോകൾ കൂടി കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്ക് എത്തുന്ന സ്ത്രീകളും വീഡിയോകളാണ് മെമ്മറികാര്‍ഡില്‍ ഉണ്ടായിരുന്നത്.

ശിവഗുരുനാഥനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഡോക്ടര്‍ക്കെതിരെ പ്രദേശത്ത് പ്രതിഷേധം കത്തുകയാണ്. നേരത്തെ നിരവധിപ്പേര്‍ ഇത്തരത്തില്‍ ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News