മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമില്ല; പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം ടെലികോം മന്ത്രാലയം

മെബൈല്‍ സിംകാര്‍ഡ് എടുക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പകരം ലൈസന്‍സോ, പാസപോര്‍ട്ടോ ,വോട്ടര്‍ ഐഡിയോ, തിരിച്ചറിയല്‍ രേഖയായി സ്വീകരിച്ചാല്‍ മതിയെന്ന് കേന്ദ്രം ടെലികോം കമ്പനികളോട് അറിയിച്ചു.

കോടതിയുടെ അന്തിമ തീരുമാനമാകും വരെ മൊബൈല്‍ സിംകോര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിലനിന്ന ആശയക്കു‍ഴപ്പത്തിനാണ് ഇതോടെ വിരാമമാകുന്നത്. മൊബൈല്‍ സിംകാര്‍ഡ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമെല്ലെന്നും പകരം പാസപോര്‍ട്ടോ , ഡ്രൈവിംങ് ലൈസന്‍സോ തിരിച്ചറിയല്‍ കാര്‍ഡോ സ്വീകരിക്കാമെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ ടെലികോം കമ്പനികളോട് നിരദേശിച്ചു.

ഭൂരിഭാഗം വരുന്ന പ്രവാസികളും വിനോദ സഞ്ചാരികളും ആധാര്‍ ഇല്ലാത്തവരാണ് ആതിനാല്‍ പുതിയ തീരുമാനം ഇവര്‍ക്ക് ആശ്വാസകരമാണ്.

ടെലികോം വിഭാഗത്തിന്‍റെ മുന്‍ നിര്‍ദേശ പ്രകാരം സിംകാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കളെ മെബൈല്‍ കമ്പനികള്‍ നിരന്തരമായി വേട്ടയാടുകയായിരുന്നു. ടെലികോം വകുപ്പിന്‍റെ പുതിയ തീരുമാനത്തിനോട് മൊബൈല്‍ കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആധാര്‍ ഇല്ലാത്തിന്‍റെ പേരില്‍ ആളുകള്‍ക്ക് മൊബൈല്‍ കമ്പനികള്‍ സിംകാര്‍ഡ് നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേസിന്‍റെ അന്തിമ വിധി സുപ്രീംകോടതി അനിശ്ചിതകാലത്തേക്ക് നീട്ടിയ സാഹചര്യത്തില്‍ കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച് ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here