വീണ്ടും സ്വകാര്യ ബസുടമകളുടെ ക്രൂരത; കോ‍ഴിക്കോട് ബസില്‍ നിന്നും വീണ് ഗര്‍ഭിണിക്ക് പരിക്ക്; കണ്ടിട്ടും നിര്‍ത്താതെ പോയി ബസ് ജീവനക്കാര്‍

കോ‍ഴിക്കോട് സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് ഗര്‍ഭിണിയ്ക്ക് പരിക്ക്. കോ‍ഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം .ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ യുവതി വീ‍ഴുകയായിരുന്നു. ഗര്‍ഭിണി വീ‍ഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ പോയി. സംഭവത്തില്‍ പ്രതിഷേധം ശക്തമായി.

ബസില്‍ നിന്നും വീണ  യുവതി 7 മാസം ഗര്‍ഭിണിയാണ്. നേരത്തെയും വടകരയില്‍ സ്വകാര്യ ബസ്സുകള്‍ മത്സരയോട്ടത്തില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുകയോ, വളരം കുറഞ്ഞ സമയമാണ് പലപ്പോ‍ഴും വാഹനം നിര്‍ത്തുന്നത്.

യാത്രക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് പലപ്പോ‍ഴും ബസ് എടുത്തു പോകാറുമുണ്ട്. ഇതിനെതിരെ നേരത്തെയും സ്വകാര്യ ബസ്സുകള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News