കാരലിന്‍, വേദനയെ മറയ്ക്കുന്ന നിന്‍റെ ചിരിമായാതിരിക്കട്ടെ; കാര്‍ന്നു തിന്നുന്ന കാന്‍സറിനെ പുഞ്ചിരികൊണ്ട് മറയ്ക്കുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി; അറിയണം ഈ കുരുന്നിനെ

കാര്‍ന്നുതിന്നുന്ന ക്യാന്‍സറിനെ ചിരിച്ച് തോല്‍പ്പിക്കുകയാണ്  കാരലിന്‍ ലിന്‍സ് എന്ന നാലു വയസ്സുകാരി പെണ്‍കുട്ടി.  കുട്ടികളിലെ വളരുന്ന കോശങ്ങളെ ബാധിക്കുന്ന ന്യൂറോബ്ലോസ്റ്റേമ എന്ന കാന്‍സറിന്‍റെ നാലാംസ്റ്റേജിലാണെങ്കിലും കാരലിന്‍ ഹാപ്പിയാണ്.

അവളുടേതായ സന്തോഷങ്ങളിലേക്ക് പറിച്ചു നടുമ്പോള്‍ കാന്‍സറിന്‍റെ വേദനയും ആദിക‍ളും മറക്കുന്ന ഇൗ കൊച്ചുമിടുക്കി മറ്റുള്ളവരെയും ദിനംപ്രതി അത്ഭുതപ്പെടുത്തുകയാണ്.

നട്ടെല്ലിനെ ആദ്യം ബാധിച്ച അസുഖം പിന്നീട് എല്ലാ അവയവങ്ങളിലേക്കും ബാധിക്കുകയായിരുന്നു. ശരീരത്തിന്‍റെ വലിയൊരു ഭാഗത്തെ ബാധിച്ച  കാന്‍സറിനോട് ചിരിച്ചും കളിച്ചുമാണ് കാരലിന്‍ പ്രതികാരം ചെയ്യുന്നത്.

ഇത്രയും  അര്‍ബുദരോഗിയെ വേറെ കണ്ടിട്ടുണ്ടാവില്ല.ഏറ്റവും ഇഷ്ടമുള്ള ഒരു സ്പൈഡ‍ർമാൻ പാവയെ കിട്ടിയാൽ, സഹോദരനൊപ്പം അൽപനേരം സൈക്കിളോടിച്ചാൽ, വളർത്തുനായ്ക്കളായ ടെക്സിനും മിലോയ്ക്കുമൊപ്പം കളിച്ചാൽ, തൊട്ടുമുൻപു നടത്തിയ കീമോ തെറപ്പിയുടെ വേദന മറന്നുപോകും ഇൗ നാലുവയസുകാരി.

ഏത് നിമിഷവും മരണം കര്‍ന്നെടുക്കുമെങ്കിലും മരണത്തെ പേടിക്കാതെ തളരാതെ നിമിഷം തോറും സന്തോഷത്തോടെ ജീവിക്കണമെന്ന് കാരലിൻ അവൾ പോലുമറിയാതെ പ്രിയപ്പെട്ടവർക്കു പറഞ്ഞുകൊടുക്കുകയാണ്.കൂടെയുള്ള മറ്റ് രോഗികള്‍ക്ക് അവളൊരു പ്രത്യാശയുടെ തിളക്കമുള്ള നക്ഷത്രമാണ്.

ഇനി കാരലിന് കടുത്ത വേദനയുടെ ദിനങ്ങളാണ്. അഞ്ചാമത്തെ കീമോ തെറപ്പിക്കു ശേഷം കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയിലൂടെ 90% അർബുദ കോശങ്ങൾ നീക്കംചെയ്തു.

പാൻക്രിയാസിനെ ബാധിച്ച കോശങ്ങൾ അവശേഷിക്കുന്നു. അവയെക്കൂടി നിർവീര്യമാക്കാനുള്ള ഉയർന്ന ഡോസ് കീമോയെയാണ് ഇനി കാരലിന്‍ അഭിമുഖീകരിക്കോണ്ടത്.

ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസന്റെ കടുത്ത ആരാധികകൂടിയാണ് കുഞ്ഞുകാരലിൻ.  ശസ്ത്രക്രിയയുടെ തലേന്ന് ഡ്വെയ്ൻ ജോൺസനെ അനുകരിക്കുന്ന കാരലിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

കാരലിന് പിന്തുണയും സ്നേഹവുമായി, ഡ്വെയ്ൻ ജോൺസനും സോഷ്യല്‍ മീഡിയയിലൂടെ യെത്തി. , നിന്നെ നേരിട്ടറിയില്ലെങ്കിലും നീയെനിക്കു തന്ന പ്രചോദനം പറഞ്ഞറിയിക്കാനാകില്ലെന്നായിരുന്നു ഡ്വെയ്ൻ ജോൺസന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News