സാന്‍റിയാഗോ ബര്‍ണബ്യൂവില്‍ ബയേണ്‍ പോരാടി; പക്ഷെ റയലിനെ വീ‍ഴ്ത്താന്‍ അതു മതിയായിരുന്നില്ല; ക്രിസ്റ്റ്യാനോയും സംഘവും ച്യാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന റയൽ മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു. രണ്ടാം പാദ സെമി പോരാട്ടം 2- 2 ന് സമനിലയിലായെങ്കിലും ആദ്യ പാദത്തില്‍ 2-1 ന്‍റെ വിജയം നേടിയത് ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും തുണയായി.

ഇരുപാദങ്ങളിലുമായി 4-3 ന് ബയേണിനെ വീ‍ഴ്ത്തിയാണ് സിദാന്‍റെ കുട്ടികള്‍ തുടര്‍ച്ചയായ മൂന്നാം കിരീടത്തിലേക്ക് ലക്ഷ്യം വയ്ക്കുന്നത്.റയലിന്‍റെ മൈതാനത്ത് അവേശപ്പോരാട്ടം പുറത്തെടുത്ത ശേഷമാണ് ബയേണ്‍ പരാജയം സമ്മതിച്ചത്.

രണ്ടാം മിനിട്ടില്‍ കിമ്മിച്ചിലൂടെ റയലിനെ വിറപ്പിച്ച ബയേണിനായി 62ാം മിനിട്ടില്‍ റോഡ്രിഗ്രസും വല കുലുക്കി. ഫ്രഞ്ച് താരം കരീം ബെന്‍സേമയുടെ ഇരട്ടഗോളുകളാണ് റയലിന്‍റെ രക്ഷക്കെത്തിയത്.

അതേസമയം ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എ എസ് റോമ ഇംഗ്ലിഷ് ഗ്ലാമര്‍ ടീം ലിവര്‍പൂണിനെ നേരിടും. ആദ്യ പാദത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകളുടെ വിജയം നേടിയത് ലിവര്‍പൂളിന് കരുത്തേകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News