ഫോണിലൂടെ ബലാത്സംഗ ഭീഷണി; തൃശ്ശൂരിലെ ബിജെപി നേതാവിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഫോണിലൂടെ വയോധികയ്ക്കെതിര ബലാത്സംഗ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. വയോധിക പരാതി നൽകിയതിനെ തുടർന്ന് തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ കെ.വി.ഗുരൂവായൂരപ്പനെതിരെയാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അളകപ്പനഗറിൽ ബിജെപിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാ‍ർത്ഥിയായിരുന്നു ഇയാൾ. ഗുരുവായൂരപ്പൻ ഫോണിലൂടെ നിരന്തരം അസഭ്യം പറയുവെന്നാണ് പരാതി.

നെയ്യാറ്റിൻകര സ്വദേശിയായ സുകുമാരിയാണ് പരാതിക്കാരി. ഫോണിലൂടെ ഇയാൾ പത്ത് ലക്ഷം രൂപ വരെ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

സത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. ഫോൺവിളിക്ക് പിന്നിലെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഗുരൂവായൂപ്പനോട് ആവശ്യപ്പെട്ടു.  അതേ സമയം തനിക്കെതിരെയുള്ള വ്യാജപ്രചരണമാണിതെന്നാണ് ഗുരൂവായൂരപ്പന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News