‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’ പുതിയ ട്രെയിലര്‍ കാണാം

യുവ നടന്‍ രാഹുല്‍ മാധവ് നായകനായെത്തുന്ന ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

തെലുങ്കിലെ മുന്‍നിര സംവിധായകനായ ഗോവിന്ദ് വരാഹ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മധു, റിസബാവ, ശ്രവ്യ, നീന കുറുപ്പ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.

ചിത്രത്തിലെ കണ്ണാന്തളിര്‍ എന്ന ഗാനം യൂട്യൂബില്‍ ഹിറ്റാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് വിശ്വജിത്താണ് ഈണം നല്‍കിയിരിക്കുന്നത്.

കിഷന്‍ സാഗറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജി വി ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി. രാജു ബാബു നിര്‍മ്മിക്കുന്ന ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’ മെയ് നാലിന് പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News