പുരസ്‌കാരം വിനായകന് നല്‍കിയതുകൊണ്ടാണ് പ്രമുഖ നടിനടന്മാര്‍ അവാര്‍ഡുദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് മന്ത്രി ബാലന്‍; ജോയ് മാത്യുവിന്റെ വിമര്‍ശനത്തിനും മറുപടി

പാലക്കാട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങില്‍ നിന്ന് പ്രമുഖ നടിനടന്മാര്‍ വിട്ടുനിന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ.കെ ബാലന്‍.

മികച്ച നടനുള്ള അവാര്‍ഡ് വിനായകന് നല്‍കിയത് കൊണ്ടാണ് പ്രമുഖര്‍ ചടങ്ങില്‍നിന്ന് വിട്ടുനിന്നതെന്ന് മന്ത്രി പറഞ്ഞു. ചിറ്റൂരില്‍ കൈരളി, ശ്രീ തീയറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മന്ത്രി ബാലന്റെ വിമര്‍ശനം.

അതേസമയം, ചടങ്ങിലേക്ക് വിളിക്കാത്തതിനാലാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് നടനും സംവിധായകനുമായ ജോയി മാത്യു വ്യക്തമാക്കി.

ഇതോടെ പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി എകെ ബാലന്‍ രംഗത്തെത്തി. ജോയി മാത്യുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചിട്ടും പങ്കെടുക്കാത്തവരെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here