കളി കാണാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല; നാല് പെണ്‍കുട്ടികള്‍ താടിയും മീശയും വെച്ച് വേഷം മാറി സ്റ്റേഡിയത്തില്‍ പ്രവേശിച്ചു; പിന്നീട് സംഭവിച്ചത് ഇതാണ്; വീഡിയോ പുറത്ത്

വിലക്കുകളൊന്നും തങ്ങളുടെ പ്രിയപ്പെട്ട ടീമിന്‍റെ മത്സരം കാണാന്‍ തടസ്സമല്ലെന്ന് തെ‍ളിയിച്ച് ഒരു കൂട്ടം ഫുട്ബോള്‍ ആരാധകര്‍. ഇറാഖില്‍  നിന്നുള്ള ഒരു കൂട്ടം പെണ്‍കുട്ടികളാണ്  തങ്ങളുടെ പ്രിയ ടീമിന്‍റെ  മത്സരം കാണാനും,  അവര്‍ക്ക് സപ്പോര്‍ട്ട് നല്‍കാനും, പുരുഷ വേഷം ധരിച്ചെത്തിയത്.

ഇറാനിലാണ് സംഭവം. സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു.  ഈ വിലക്കിനെ മറികടക്കാനാണ് സ്ത്രീകള്‍ പുരുഷ വേഷത്തിലെത്തിയത്.

ഫുട്ബോള്‍ കളികാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് ഇറാനില്‍ വിലക്കുണ്ട്. ഇതേത്തുടര്‍ന്നാണ് തങ്ങളുടെ പ്രിയപ്പെട്ട ടീമിന്‍റെ കളി കാണാന്‍, സ്ത്രീകള്‍ വേഷം മാറിയെത്തിയത്.

കൃത്രിമ താടിയും മീശയും വെച്ച്,  പാന്‍റും ഷര്‍ട്ടുമിട്ടാണ്,  സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയത്.  വേഷം മാറിയെത്തിയ യുവതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ഇറാനിയന്‍ ടീമായ പെര്‍സെപോളിസിന്റെ ആരാധകരായ യുവതികള്‍. അതേസമയം സ്‌റ്റേഡയത്തിനടുത്ത് വച്ച് കളി കാണാനെത്തിയ യുവതികളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News