കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും ഭാര്യ അഖിലക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുമുള്ള മന്ത്രിസഭാ തീരുമാനത്തില്‍ തൃപ്തി അറിയിച്ച് ശ്രീജിത്തിന്റെ കുടുംബം.

കസ്റ്റഡി മരണക്കേസില്‍ സിഐ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടിയിലും കുടുംബം തൃപ്തി പ്രകടിപ്പിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശ്രീജിത്തിന്റെ കുടുംബത്തെ സഹായിക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

തിങ്കളാഴ്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും കുടുംബത്തെ സഹായിക്കാനുള്ള നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.