ജ്യോതിര്‍മയി ഡേ വധം; ഛോട്ടാ രാജൻ ഉൾപ്പെടെ ഒമ്പതു പ്രതികൾ കുറ്റക്കാർ

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ വധക്കേസില്‍ ഛോട്ടാ രാജൻ ഉൾപ്പെടെ ഒമ്പതു പ്രതികള്‍ കുറ്റക്കാരാണെന്ന് മുംബൈ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി.

കേസില്‍ പ്രതി ചേര്‍ത്തിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജിഗ്‌ന വോറ ഉള്‍പ്പെടെ രണ്ടുപേരെ കോടതി വെറുതെ വിട്ടു.

2011 ജൂണ്‍ 11ന് സ്വവസതിക്ക് സമീപമാണ് ജ്യോതിര്‍മയി വെടിയേറ്റ് മരിച്ചത്. പ്രതികളായവര്‍ മാധ്യമ പ്രവര്‍ത്തകന്‍ ജിഗ്‌ന വോറയുടെ പ്രേരണയില്‍ ഛോട്ടാരാജന്റെ നിര്‍ദേശ പ്രകാരം കൃത്യം നടത്തിയെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം.

ഛോട്ടാരാജന്‍, സതീഷ് കലിയ, അനില്‍ വാഗ്‌മോദ്, അഭിജീത് ഷിന്‍ഡേ, നിലേഷ് ഷഡ്‌ജെ, അരുണ്‍ ധാക്കെ, മങ്കേഷ് അഗവനെ, സചിന്‍ ഗെയ്ക്ക്‌വാദ്, ദീപക് സിസോദിയ എന്നിവരും നേരത്തെ മരിച്ച വിനോദ് അസ്രാണിയുമാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News