നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സജി ചെറിയാനെ ഓൾ ഇന്ത്യ വീരശൈവ മഹാസഭ പിന്തുണയ്ക്കും.

ബസവേശ്വരന്റെ തത്വചിന്തകൾക്ക് അനുപൂരകമായ നിലപാടുകളും നയങ്ങളും അനുവർത്തിക്കുന്നത് ഇടതുപക്ഷമാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി കുഞ്ഞുമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബസവേശ്വരന്റെ പ്രതിമ നിയമസഭാ മന്ദിരത്തിന് മുന്നിൽ സ്ഥാപിക്കുക, ജയന്തി ദിനത്തിൽ ഒരു മണിക്കൂർ അധിക പ്രവൃത്തിസമയം പ്രഖ്യാപിക്കുക, ഗുരുക്കൾ, കുരുക്കൾ, ചെട്ടിയാർ വിഭാഗങ്ങളെ വീരശൈവയോടൊപ്പം  ചേര്‍ക്കുക തുടങ്ങിയ ആവശ്യങളും സഭ ഉന്നയിച്ചു.

വാർത്താ സമ്മേളനത്തിൽ സീനിയർ വൈസ് പ്രസിഡന്റ് സി പി മധുസൂദനൻപിള്ള, സംസ്ഥാന കമ്മിറ്റിയംഗം മധു ഇടപ്പോൺ എന്നിവരും പങ്കെടുത്തു