വിവാദങ്ങളെ കാറ്റില്‍ പറത്തി ‘ആഭാസം’ വെള്ളിയാ‍ഴ്ച തീയറ്ററുകളിലെത്തും

സുരാജ് വെഞ്ഞാറമൂടും റിമ കല്ലിങ്കലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ആഭാസം തിയറ്ററുകളിലേക്ക്. നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രം മെയ് നാലാം തിയതി വെള്ളി‍യാ‍ഴ്ച തിയറ്ററുകളിലെത്തും.

ഒരു ബസും അതിലെ യാത്രക്കാരും അതിനിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് നിര്‍മ്മാണം.

യുവതലമുറക്കിടയില്‍ തരംഗമായി മാറിയ ഊരാളി ബാന്‍ഡ് ആണ് സംഗീത സംവിധാനം. പ്രസന്ന എസ് കുമാര്‍ ആണ് ഛായാഗ്രാഹകന്‍. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍. രംഗനാഥ് രവിയാണ് ശബ്ദ രൂപകല്‍പ്പന.

ചിത്രത്തിന്റെ ട്രെയിലറും ഗാനവും നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടക്കംമുതലേ സെന്‍സര്‍ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ടും മറ്റും വിവാദങ്ങള്‍കൊണ്ട് ജനശ്രദ്ധനേടിയ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍, ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ആദ്യ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ തിരുവനന്തപുരത്ത് നടന്നപ്പോള്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ലഭിച്ചത്. നീണ്ട അവകാശപോരാട്ടങ്ങള്‍ക്ക് ശേഷമാണ് സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഡല്‍ഹി ട്രൈബ്യൂണലിലാണ് സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here