സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിലെയ്ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം, പാഠപുസ്തകൾ എന്നിവയുടെ വിതരണം ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന നാലര ലക്ഷം കുട്ടികള്‍ക്ക് രണ്ടു ജോടി വീതം കൈത്തറി യൂണിഫോമാണ് സൗജന്യമായി നല്‍കുന്നത്. രണ്ടു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തെ സർക്കാർ സ്കൂളിലെ കുട്ടികൾക്ക് പാഠപുസ്തകവും യൂണിഫോമും ലഭിച്ചില്ല എന്ന പരാതി പ‍ഴങ്കഥയായി.

പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോമിന്‍റെയും പാഠപുസ്തക വിതരണത്തിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിർവഹിച്ചു. വിദ്യാഭ്യാസ മേഖല വലിയ ഉണർവിലെക്ക് പോകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന നാലര ലക്ഷം കുട്ടികള്‍ക്ക് രണ്ടു ജോടി വീതം കൈത്തറി യൂണിഫോമാണ് സൗജന്യമായി നല്‍കുന്നത്.

വിതരണത്തിനാവശ്യമായ 48 നിറങ്ങളിലുള്ള 23 ലക്ഷം മീറ്റര്‍ തുണി ഹാന്റെക്‌സ്, ഹാന്‍വീവ് എന്നിവയുടെ നേതൃത്വത്തില്‍ ശേഖരിച്ച് 163 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിച്ചു കഴിഞ്ഞു.ഈ അധ്യയന വര്‍ഷം 3701 സ്‌കൂളുകളിലാണ് സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നത്.

രണ്ടു മുതല്‍ ഒന്‍പതുവരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വര്‍ഷാവസാന പരീക്ഷ തീരുന്ന മുറയ്ക്ക് ഒന്‍പതാം ക്ളാസിലെ റിസള്‍ട്ട് വരുന്ന മുറയ്ക്ക് 10-ാം ക്ലാസ്സിലേയും പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്.

അദ്ധ്യയന വര്‍ഷാരംഭത്തിന് അഞ്ചു മാസം മുമ്പ് തന്നെ സ്‌കൂളുകളില്‍ പഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കിയത് ചരിത്രപരമായ നേട്ടം കൂടിയാണ് വിദ്യാഭ്യാസ വകുപ്പിന്.

മന്ത്രിമാരായ സി.രവീന്ദ്രനാഥും എ.സി മൊയ്തീനും ചടങ്ങിൽ പങ്കെടുത്തു.