അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ഏറ്റവുമധികം മലിനീകരണം നടക്കുന്ന നഗരം ന്യൂഡല്‍ഹിയാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മൂബൈ ചൈനയിലെ ബീജിങ്ങിനെക്കാള്‍ രൂക്ഷമായ മലിനീകരണം നേരിടുന്നതായും റിപ്പോര്‍ട്ട്.
ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തില്‍ ഇന്ത്യയിലെ 14 നഗരങ്ങളാണ് പരിസ്ഥിതി മലിനീകരണ പട്ടികയില്‍ ഇടം നേടിയത്. ഏറ്റവുമധികം മലിനീകരണം നടക്കുന്ന ലോകത്തെ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് ന്യൂഡല്‍ഹി തുടരുന്നു.
മലിനീകരത്തില്‍ രണ്ടാം സ്ഥാനം ഈജിപ്തിലെ ഗ്രേയ്റ്റ് കെയ്റോ നഗരത്തിനും, മൂന്നാം സ്ഥാനം ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയ്ക്കും നാലാം സ്ഥാനം മുംബൈയ്ക്കും അഞ്ചാം സ്ഥാനം ബെയ്ജിങിനുമാണ്. പര്‍ടികുലേറ്റ് മാറ്റര്‍ 2.5 ആണ് ഈ നഗരങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസി,കാണ്‍പുര്‍, ഫരീദാബാദ്, ഗയ, പാറ്റ്‌ന, ആഗ്ര, മുസാഫര്‍പുര്‍, ശ്രീനഗര്‍, ഗുരുഗ്രാം, ജയ്പൂര്‍, പാട്യാല, ജോധ്പുര്‍ എന്നിവയാണ് ഇന്ത്യയില്‍ പര്‍ടികുലേറ്റ് മാറ്റര്‍ 2.5 രേഖപ്പെടുത്തിയ മറ്റ് നഗരങ്ങള്‍.
14 മില്ല്യണിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലാവരം താരതമ്യം ചെയ്ത് ഡബ്ല്യുഎച്ച്ഒ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകത്തെ 90 ശതമാനം ആളുകളും മലിനവായുവാണ് ശ്വസിക്കുന്നത്.
മലിനവായു ശ്വസിച്ചതിനെ തുടര്‍ന്ന് 2016-ല്‍ 70 ലക്ഷം ആളുകള്‍ മരണപ്പെട്ടതായാണ് ഡബ്ല്യുഎച്ച്ഒയുടെ കണക്ക്. പര്‍ടികുലേറ്റ് മാറ്റര്‍ 2.5 രേഖപ്പെടുത്തിയ അന്തരീക്ഷ വായുവില്‍ സള്‍ഫേറ്റ്, നൈട്രേറ്റ്, കറുത്ത കാര്‍ബണ്‍ തുടങ്ങിയ മാലിന്യങ്ങള്‍ ഉള്‍പ്പെടുന്നു.
ഇത് തുടര്‍ച്ചയായി ശ്വസിക്കുന്നത് ക്യാന്‍സറിന് കാരണമാകും.
Get real time update about this post categories directly on your device, subscribe now.