ഗര്‍ഭിണി ഇറങ്ങുന്നതിന് മുമ്പ് ബസ് എടുത്തു; തെറിച്ച് വീണ യുവതിക്ക് പരിക്ക്; ഗര്‍ഭിണി വീ‍ഴുന്നത് കണ്ടിട്ടും ബസ് നിര്‍ത്താതെ പോയി

വടകര ഇരിങ്ങലില്‍ ഗര്‍ഭിണി ബസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ട് എടുത്തു. ബസില്‍ നിന്ന് തെറിച്ച വീണ യുവതിക്ക് പരിക്ക്. വീഴുന്നതുകണ്ടിട്ടും ബസ് നിര്‍ത്താതെ പോയി. പയ്യോളി പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി.

ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഡോക്ടറെ കാണിച്ച് തിരിച്ച് വടകര ഇരിങ്ങലിലേക്ക് വരികയായിരുന്നു ദിവ്യയും ഭര്‍ത്താവ് ഷിജിനും.

ദിവ്യ എഴുമാസം ഗര്‍ഭിണിയാണ്. ഇരിങ്ങലില്‍ നിര്‍ത്തിയെങ്കിലും ദിവ്യ ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ട് എടുത്തു. ഇതോടെ റോഡിലേക്ക് ഇവര്‍ തെറിച്ചു വീണു. ബസിന്റെ ഡോറിടിച്ച് കാല്‍മുട്ടിനും പരിക്കേറ്റു.

ഇവര്‍ വീഴുന്നതുകണ്ടിട്ടും ബസ് നിര്‍ത്താതെ പോയി. ദിവ്യയെ വടകര ജില്ലാ ആശുപത്രിയില്‍ ഇന്നലെ രാത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇന്ന് സ്‌കാനിംഗ് അടക്കം നടത്തണമെന്ന നിര്‍ദ്ദേശം നല്‍കി വിട്ടയച്ചു.

കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ഡി.ടി.എസ്. എഫ് 4 എന്ന ബസിനെതിരെയാണ് പരാതി. കുടുംബം പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസിന്റെ ഭാഗത്തു നിന്നും മൃദുസമീപനമാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News